വയനാട് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ഏപ്രില്‍ 2023 (08:42 IST)
വയനാട് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞു. പിണങ്ങോട് റോഡില്‍ പുഴമുടിയിലാണ് കാര്‍ മറിഞ്ഞ് അപകടം ഉണ്ടായത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ജിഷ്ണമേരി ജോസഫ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സ്‌നേഹ ജോസഫ്, ഇരിട്ടി അങ്ങാടിക്കടവ് സ്വദേശി അഡോണ്‍ ബെസ്ടി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
അതേസമയം അപകടത്തില്‍ മരണപ്പെട്ട അഡോന്‍ ബെസ്റ്റിയുടെ സഹോദരിയെ ഗുരുതര പരിക്കോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article