വയനാട് ദുരന്തം: രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് സൈന്യം മടങ്ങി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ഓഗസ്റ്റ് 2024 (15:23 IST)
Army
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് സൈന്യം മടങ്ങി. സംഘത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും ചേര്‍ന്ന യാത്രയയപ്പ് നല്‍കി. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യവും അറിയിച്ചു. സൈന്യത്തിന്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു എന്നിവടങ്ങളില്‍ നിന്നുള്ള ബറ്റാലിയന്‍ അംഗങ്ങളാണിവര്‍.
 
അതേസമയം ബെയ്ലി പാലവും മെയിന്റനന്‍സ് സംഘവും വയനാട്ടില്‍ തുടരും. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും നന്ദി അറിയിച്ചു. ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും അടുത്ത നിര്‍ദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article