സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. തൃശ്ശൂര്‍ താമര വെള്ളച്ചാലില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരനാണ് മരിച്ചത്. 60വയസായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. താമര വെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വച്ചാണ് സംഭവം. മകനും മരുമകനും ഒപ്പമാണ് പ്രഭാകരന്‍ വനത്തില്‍ പോയത്.