വെള്ളക്കരം കൂട്ടി, അഞ്ചുശതമാനത്തിന്റെ വർധന

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (18:10 IST)
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ അഞ്ചുശതമാനത്തിന്റെ വർധന വരുത്തി സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിൽ വരും.
 
വെള്ളക്കരം കൂട്ടണമെന്ന് പബ്ലിക് എക്‌സ്പ്പെൻഡിച്ചർ കമ്മിറ്റി ഒരു മാസം മുൻപ് ശുപാർശ ചെയ്‌തിരുന്നു. ജലവിതരണത്തിന് ചിലവാകുന്ന തുകയെങ്കിലും തിരികെ കിട്ടുന്ന വിധത്തിൽ വെള്ളക്കരം വർധിപ്പിക്കണമെന്നായിരുന്നു ശുപാർശയിൽ ഉണ്ടായിരുന്നത്. ഇതനുസരിച്ചാണ് സർക്കാർ നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article