നിയമസഭ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ഒഴിയാനുള്ള അനുവാദം നല്‍കണമെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചു. പദവിയിലേക്ക് എത്തിച്ചത് പാര്‍ട്ടിയാണ്.
ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും കണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. രാജിക്ക് പാര്‍ട്ടിയുടെ അനുമതി നേടിയതായും കാര്‍ത്തികേയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 വയസ് മുതല്‍ മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകനാണ്. ശരിക്കും പൊളിറ്റിക്കല്‍ ആനിമല്‍ എന്ന പദപ്രയോഗം തന്നെ സംബന്ധിച്ച് ശരിയാണ്. എല്ലാ പദവിയും തന്നത് പാര്‍ട്ടിയാണ്. സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സജീവ രാഷ്ട്രീയം എന്ന മോഹം ബാക്കി നില്‍ക്കുകയാണ്. ഇനിയെല്ലാം പാര്‍ട്ടി തീരുമാനത്തിന് വിടുകയാണെന്നും ജി കാര്‍ത്തികേയന്‍ അറിയിച്ചു. ഒരു പദവിക്കു വേണ്ടിയുമല്ല സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.