വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി, ഹൈക്കോടതിയുടെ നിർണായക വിധി

അഭിറാം മനോഹർ
ചൊവ്വ, 12 നവം‌ബര്‍ 2024 (16:36 IST)
വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചതായി കാണിച്ച് കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.
 
വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017ലാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി 2 പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. 2013ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു വഖഫ് ബോര്‍ഡ് നടപടി സ്വീകരിച്ചത്. എന്നാല്‍ ഈ നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്നും അതിനാല്‍ തന്നെ നിയമഭേദഗതിക്ക് മുന്‍പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്നും കോടതി വ്യക്തമാക്കിയത്.
 
 മുനമ്പവും ചാവക്കാടുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തില്‍ വളരെ പ്രാധാന്യമുള്ള ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article