സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ വ്യവസായ മേഖലയുടെ സംഭാവന ഒഴിച്ചുകൂടാനാകാത്തതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ വ്യവസായകേന്ദ്രം സംഘടിപ്പിക്കുന്ന യന്ത്രപ്രദര്‍ശന മേള വിജെറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വൈദഗ്ദ്ധ്യത്തെ കുറിച്ചുളള അജ്ഞതയാണ് കേരളത്തിലെ വ്യവസായ സംരംഭകര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പിഎം ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി മാത്യു, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റ്റിഎസ് രാമകൃഷ്ണന്‍, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് മാനേജര്‍ രഘു, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ഇ. സലാഹുദ്ദീന്‍, വി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വ്യവസായയന്ത്രപ്രദര്‍ശന മേളയില്‍ ഫുഡ് പ്രോസസിങ് മെഷീനറികള്‍, കോണ്‍ക്രീട് ബ്ലോക്ക് നിര്‍മ്മാണ മെഷീനറികള്‍, വിവിധ പാക്കിങ് മെഷീനറികള്‍, ഫ്രൂട്ട് റോസസിങ് മെഷീനറികള്‍, നോണ്‍ ഓവന്‍ ബാഗ് മെഷനീനറികള, വിവിധതരം ബേക്കറി ഉത്പന്നനിര്‍മ്മാണ മെഷീനറികള്‍, ആധുനിക തയ്യല്‍ മെഷീനറികള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന കേരളത്തന് അകത്തും പുറത്തുമുളള 40 ല്‍പരം നിര്‍മ്മാതക്കളും ഡീലര്‍മാരും പങ്കെടുക്കുന്നു. നാലാം തീയതി വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്.