എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസിലെ ഒന്നാംപ്രതിയാണ് വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സ് കേസ് അട്ടിമറിക്കാനായുള്ള വെള്ളാപ്പള്ളിയുടെ വേലകളൊന്നും വിലപ്പോകില്ല. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണം. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ താന്‍ കക്ഷി ചേരുമെന്നും വിഎസ് അറിയിച്ചു.
എസ്എന്‍ഡിപി ശാഖകള്‍ കേന്ദ്രീകരിച്ച് മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തുക വഴി വെള്ളാപ്പളളി കോടികള്‍ വെട്ടിച്ചെന്ന് കാണിച്ച് വിഎസ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍, എസ്എന്‍ഡിപി പ്രസിഡന്റ് എം എന്‍ സോമന്‍ എന്നിവരും ഇതേ കേസിലെ പ്രതികളാണ്.