പുതുമുഖങ്ങള്‍ക്ക് അവസരം നല്കിയേക്കും; വി എസ് സുനില്‍ കുമാറും പി തിലോത്തമനും മന്ത്രിമാരായേക്കും

വെള്ളി, 20 മെയ് 2016 (09:24 IST)
ഇടതുപക്ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ഇത്തവണ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്കിയേക്കുമെന്നാണ് ആദ്യ സൂചനകള്‍. പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെയ്ക്കുന്നത്.
 
തൃശൂരില്‍ നിന്ന് ജയിച്ചുവന്ന വി എസ് സുനില്‍ കുമാര്‍, ചേര്‍ത്തലയില്‍ നിന്ന് വിജയിച്ച പി തിലോത്തമന്‍, പുനലൂരില്‍ നിന്ന് ജയിച്ച പി രാജു, കാഞ്ഞങ്ങാട് നിന്ന് ജയിച്ച ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സി പി ഐയില്‍ നിന്ന് മന്ത്രിമാരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കഴിഞ്ഞ വി എസ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന സി ദിവാകരനും മുല്ലക്കര രത്നാകരനും ഇത്തവണയും വിജയിച്ചിട്ടുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്കാനാണ് പാര്‍ട്ടിയിലെ ചര്‍ച്ച ആലോചിക്കുന്നത്.

വെബ്ദുനിയ വായിക്കുക