ഇന്ധനവില: ശക്തമായ ജനരോഷം ഉയര്‍ന്നു വരണമെന്ന് വിഎസ്

Webdunia
ശനി, 16 മെയ് 2015 (13:21 IST)
ഇന്ധനവില അനിയന്ത്രിതമായി വര്‍ധിപ്പിച്ചു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിനെതിരേ ശക്തമായ ജനരോഷം ഉയര്‍ന്നു വരണമെന്നും വിഎസ് പറഞ്ഞു.