നിര്‍ണായക എല്‍ഡിഎഫ് യോഗത്തില്‍ വിഎസ് പങ്കെടുക്കും

Webdunia
വ്യാഴം, 5 മാര്‍ച്ച് 2015 (14:37 IST)
നാളെ എകെജി സെന്ററില്‍ ചേരുന്ന നിര്‍ണായക എല്‍ഡിഎഫ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കും. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് പരസ്യമായി ഇറങ്ങിപ്പോയ വിഎസ് തുടര്‍ന്നുള്ള പാര്‍ട്ടി ചടങ്ങുകളില്‍ ഒന്നും പങ്കെടുത്തിരുന്നില്ല.

നിയമസഭാ സമ്മേളനം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. ബാര്‍ കോഴ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ തടയുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിരുന്നു. യോഗത്തില്‍  മാണിക്കെതിരെയുള്ള സമര മാര്‍ഗങ്ങളും മറ്റും തീരുമാനിക്കും.

നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കണമെന്ന് വിവിധ നേതാക്കള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.