ഹൈക്കോടതി വിധി സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് വി എസ്
പുതിയ പഞ്ചായത്ത് രൂപീകരണം തടഞ്ഞ ഹൈക്കോടതി വിധി സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ നാണക്കേടിന്റെ ഉത്തരവാദിയെന്നും വി എസ് ആരോപിച്ചു.
നേരത്തെ പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം തടഞ്ഞ നടപടി ശരിവെച്ച ഡിവിഷന് ബെഞ്ച് വിധി സ്വാഗതാര്‍ഹമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെ സര്‍ക്കാര്‍ വകുപ്പാക്കി മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ താത്പര്യത്തിനനുസരിച്ചു വാര്‍ഡ്വിഭജനം നടത്തിയതിനുള്ള തിരിച്ചടിയാണു കോടതിവിധിയെന്നും കാനം പറഞ്ഞു.