ലൈറ്റ് മെട്രോ പദ്ധതിയുടെ നിര്‍മ്മാണത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് വി എസ് ആരോപിച്ചു.
തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ലൈറ്റ് മെട്രോയ്ക്കായി ഡിഎംആര്‍സി സമര്‍പ്പിച്ച ഡിപിആര്‍ സര്‍ക്കാര്‍ അംഗീകരിക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് അവ്യക്തമായ ഒരു കത്തയയ്ക്കുക മാത്രമാണ് ഉണ്ടായത്. കൂടാതെ സര്‍ക്കാരിന് കോഴ വാങ്ങാനാണ് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ലക്ഷ്യമെന്നും വി എസ് പറഞ്ഞു.