സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിഎസ് അച്ചുതാനന്ദന് രൂക്ഷവിമര്‍ശനം. വിഎസ് പാര്‍ട്ടിയിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നു എന്ന അഭിപ്രായമാണ് സമ്മേളനത്തില്‍ നടന്ന പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് വിഎസിന്റഎ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും ജീവിച്ചിരിക്കുന്ന നേതാക്കളുടെ കോലം കത്തിച്ച ലതീഷ് ബി ചന്ദ്രനെ പോലെയുളള ഒരാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തത് തന്നെ ഉചിതമായ നടപടിയായില്ല എന്നും ചര്‍ച്ചയില്‍ വിമര്‍ശനങ്ങളുയര്‍ന്നു.
അതേ സമയം ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെതിരെയും ആരൊപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി പാര്‍ട്ടി വിരുദ്ധരുമായി പലപ്പോഴും ബന്ധപ്പെടുന്നുണ്ട് എന്നും ഇത്തരത്തിലുള്ള പാര്‍ട്ടി സെക്രട്ടറിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നും സമ്മേളനത്തിനെത്തിയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. എസ്ഡിപിഐയുടെ വളര്‍ച്ചയും ചില മേഖലകളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയ്തായും ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നു.