കേരളത്തിന്റെ സമരനായകന്‍ വി എസ് അച്യുതാനന്ദന് സംഗീത ആദരം. സംഗീതസംവിധായകന്‍ ബിജിബാലും സംഘവുമാണ് വീഡിയോ ആല്‍ബം ഒരുക്കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ എഴുതി ബിജിബാല്‍ സംഗീതം നല്കിയ ഗാനമാണ് വിഡിയോയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ 77 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതത്തിന് ആദരം അര്‍പ്പിച്ചു കൊണ്ടുള്ളതാണ് ‘സമരസഖാവിന്’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആല്‍ബം. 93 ആം വയസ്സിലും വി എസ് ഊര്‍ജ്ജസ്വലനായി സാമൂഹ്യ ഇടപെടല്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.
ആല്‍ബത്തില്‍ ബിജിബാല്‍, സംഗീത ശ്രീകാന്ത്, രൂപാ രേവതി, സൌമ്യാ രാമകൃഷ്‌ണന്‍, ശാന്തി ബിജിബാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബോധി സൈലന്റ് എസ്കേപ്പിന്റെ ബാനറില്‍ സംവിധായകന്‍ ബിജിത്ത് ബാലയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.