കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വേദി വിട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
മോഡിയുടെ മൗനമല്ല മലയാളിക്ക് ആവശ്യമെന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റില്‍ കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് കൊച്ചിയിലെ വേദി വിട്ടതെന്ന് കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ മാത്രമല്ല ലോകത്താകെയുള്ള മലയാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. ആ പ്രസ്താവനമൂലം ആത്മാഭിമാനത്തിനു മുറിവേറ്റ മലയാളികള്‍ പ്രധാനമന്ത്രിയില്‍നിന്നു പ്രതീക്ഷിച്ചത് മൗനമായിരുന്നില്ല. മറിച്ച് അപമാനകരമായ പ്രസ്ഥാവന പിന്‍വലിച്ചുള്ള നിരുപാധിക ഖേദപ്രകടനമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇനിയെങ്കിലും അതുണ്ടാകുമെന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നതായും ഫേസ്‌ബുക്കില്‍ മുഖ്യമന്ത്രി കുറിച്ചു.