ഭൂമാഫിയയുടെ ആളാണ് എസ് രാജേന്ദ്രന്‍, സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് ദേവികുളം സബ് കളക്ടര്‍ സംരക്ഷിക്കുന്നത്: വി എസ് അച്യുതാനന്ദന്‍

ചൊവ്വ, 28 മാര്‍ച്ച് 2017 (12:07 IST)
എസ് രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. എംഎം മണി, രാജേന്ദ്രന്‍ എന്നിവര്‍ ഭൂമി കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വി എസ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. 
 
ഇനിയും മൂന്നാറിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വേണ്ടി വന്നാല്‍ ഇനിയും ചെല്ലാന്‍ തയ്യാ‍റാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് വളരെ കര്‍ശന നടപടികള്‍ കൈക്കൊളളുന്ന ദേവികുളം സബ്കളക്ടര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമാഫിയയുടെ ആള്‍ക്കാരെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക