സര്‍ക്കാര്‍ പദവിയായ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷസ്ഥാനം വി എസ് അച്യുതാനന്ദന്‍ ഏറ്റെടുക്കും. അതേസമയം, പാര്‍ട്ടിയിലെ വി എസിന്റെ സ്ഥാനം സംബന്ധിച്ച തീരുമാനം അടുത്ത പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആവശ്യം സി പി എം കേന്ദ്രനേതൃത്വത്തിനു മുന്നില്‍ വെച്ചിട്ടുണ്ട്.
ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വി എസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് ഈ പദവിയില്‍ താല്പര്യമില്ലെന്നും പാര്‍ട്ടിയിലെ തന്റെ സ്ഥാനം തീരുമാനിക്കണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.