മുഖ്യമന്ത്രി ആക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ആക്രമം അഴിച്ച് വിടാന്‍ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികരികരിക്കുമെന്ന് പറഞ്ഞതിനെ കലാപത്തിനുള്ള വഴിയായി ചിത്രീകരിക്കുകയാണ്. സി പി എമ്മിന്റെ അക്രമരാഷ്ട്രീയം ജനങ്ങള്‍ തള്ളിയതാണ്. തനിക്കെതിരെ ആരോപിക്കുന്ന കേസുകള്‍ തെളിയിക്കാന്‍ പറ്റാത്തതിന്റെ ജാള്യത മറയ്ക്കുന്നതിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് വി എസ് എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.