കേരളത്തില്‍ നടക്കുന്നത് ആഭാസ ഭരണം: വി എസ്

Webdunia
ബുധന്‍, 8 ഏപ്രില്‍ 2015 (16:44 IST)
കേരളത്തില്‍ നടക്കുന്നത് ആഭാസ ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു വി എസിന്റെ പ്രതികരണം. സദാചാരവിരുദ്ധത മുഖമുദ്രയാക്കിയ ആഭാസ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്​.

മന്ത്രിമാരെപ്പറ്റിയും, ഭരണകക്ഷി എംഎല്‍ എമാരെപ്പറ്റിയും പരസ്യമായി സംസാരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്​വിഎസ് പറഞ്ഞു.
 
അഴിമതി വിളിച്ചു പറയുകയും അത് പുറത്തുകൊണ്ടുവരികയും ചെയ്യുവര്‍ ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടുകളാണെന്നും ഇതാണ് പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ഒഴിവാക്കിയ നടപടി സൂചിപ്പിക്കുന്നതെന്നും വി എസ് പറഞ്ഞു. സരിതയുടെ കത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഉമ്മന്‍ ചാണ്ടിയും വി എം. സുധീരനും പ്രതികരിക്കണം വി എസ് ആവശ്യപെട്ടു.കോഴയായി ലഭിച്ച പണമുപയോഗിച്ച് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പി.സി. ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മാണി തയാറാവണമെന്നും വി.എസ്​ ആവശ്യപ്പെട്ടു.