അന്തരിച്ച ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്കു മരണാനന്തര ബഹുമതിയായി ഭാരതരത്നം നല്‍കണമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. കൃഷ്ണയ്യരെ ആദരിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്‍ നാസര്‍ മദനിയെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ പിഡിപി സംഘടിപ്പിച്ച മതേതര സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.