അസ്ലം വധക്കേസിലെ പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ചതാണ്; ബാബുവിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല: വി എം സുധീരന്‍

Webdunia
ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (11:58 IST)
മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ പി സി സി പ്രസിഡൻറ് വി എം സുധീരന്‍. ഇത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. 
 
ഇടതുസര്‍ക്കാരിന്റെ പൊലീസ് നയം കേരളത്തെ ചോരക്കളമാക്കുകയാണ്. അസ്ലം വധക്കേസിലെ പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ച് പൊലീസിന് കൈമാറിയതാണെന്നും അസ്ലമിന്റെ വീട് സന്ദർശിക്കുന്നതിനായി എത്തിയ സുധീരൻ വ്യക്തമാക്കി.
 
അതേസമയം,  ബാബുവിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പ്രതികരിച്ചത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ബാബുവിനെതിരായ വിജിലന്‍സ് നടപടിയെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.
Next Article