നിയമോപദേശം കോടതിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്ന് സുധീരന്‍
ബാര്‍ കോഴ കേസിലെ നിയമോപദേശം കോടതിയുടെ പരിശോധനക്കും തീര്‍പ്പിനും വിധേയമായിരിക്കും എന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ വിശ്വാസ്യത ആരാലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയപ്രാധാന്യമുള്ള കേസ് എന്ന നിലക്ക് എല്ലാ തലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുക സ്വാഭാവികമാണ് എന്നും സുധീരന്‍ പറഞ്ഞു.