മദ്യനയത്തില്‍ ഒറ്റയാന്‍ അല്ല, പിന്നില്‍ ആളുണ്ടെന്ന് സുധീരന്‍

Webdunia
വ്യാഴം, 1 ജനുവരി 2015 (13:09 IST)
മദ്യനയത്തില്‍ താന്‍ ഒറ്റയാന്‍ അല്ലെന്നും, രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ വലിയൊരു സമൂഹം തനിക്കു പിന്നിലുണ്ടെന്നും. വിഷയത്തില്‍ താന്‍ ഒറ്റയ്ക്കാണെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

നേരത്തെ മദ്യനയത്തിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചതിന് മറുപടിയായിട്ടാണ് സുധീരന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ തന്നെ വെള്ളാപ്പള്ളി നടേശനെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാനത്തെ മദ്യനയത്തില്‍ ഉടലെടുത്തിരുന്ന വിവാദങ്ങള്‍ അവസാനിച്ചുവെന്നും. പുതുക്കിയ മദ്യനയത്തില്‍ ഇനിയൊരു ചര്‍ച്ച ഉണ്ടാവില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതേസമയം മുഖ്യമന്ത്രിയുടെ നിലപാട് സുധീരന്‍ ഇന്നലെ തള്ളിയിരുന്നു. മുഖ്യമന്ത്രി എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു സുധീരന്റെ പ്രതികരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.