വിഴിഞ്ഞം പദ്ധതി: സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സമരസമിതി യോഗം
ഞായര്‍, 16 ഓഗസ്റ്റ് 2015 (12:07 IST)
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സമരസമിതി ഇന്ന് യോഗം ചേരും. വിഴിഞ്ഞം പദ്ധതിക്കെതിരായ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് സമര സമിതിയുടെ യോഗം ചേരുന്നത്.
വൈകുന്നേരം നാലുമണിക്ക് ബിഷപ്പ് ഹൌസിലാണ് യോഗം ചേരുന്നത്. അദാനിയുമായി കരാര്‍ ഒപ്പിടുന്ന ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന സമരപ്രഖ്യാപനം നടത്തേണ്ടെന്ന് ലത്തീന്‍ അതിരൂപത കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സഭ ഇക്കാര്യം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ച ഈ മാസം 19ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.