വിഴിഞ്ഞം പദ്ധതി: സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വഴങ്ങുന്നു സിപിഐ
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സിപിഐ രംഗത്ത്. സാധാരണക്കാരന്റെ പ്രശ്നങ്ങളേക്കാള്‍ കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയില്‍ താല്‍പ്പര്യം കാണിക്കുന്ന സര്‍ക്കാര്‍ പദ്ധതി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു.
അതേസമയം, കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിനു നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. അദാനി ഗ്രൂപ്പ് നല്‍കിയ ടെന്‍ഡര്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നു യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ ബാബു പറഞ്ഞു.