വിഴിഞ്ഞത്ത് ബസ്സില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു. പിന്നാലെ രക്തം വാര്‍ന്ന് മരിച്ചു. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചാല്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. പുളിങ്കുടി ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനാലയില്‍ നിന്ന് പുറത്തേക്ക് ബെഞ്ചാലസ് കൈ ഇട്ടിരിക്കുകയായിരുന്നു.