Vizhinjam Port: വിഴിഞ്ഞം - രാജ്യത്തെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖം

എ കെ ജെ അയ്യർ

വെള്ളി, 12 ജൂലൈ 2024 (19:25 IST)
Vizhinjam port
തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാജ്യത്തിന് അഭിമാനമായി മാറുന്ന വിഴിഞ്ഞം തുറമുഖത്തേക്ക് അമ്മക്കപ്പലായ സാന്‍ ഫെര്‍ണാണ്ടോ എത്തിയതോടെ സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ ഒരു നാഴികക്കല്ലായി മാറിക്കഴിഞ്ഞു വിഴിഞ്ഞം തുറമുഖം. തുറമുഖത്തിന്റെ പ്രധാന സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം :
 
* രാജ്യത്തെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖം
* ദക്ഷിണ ഏഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് പോര്‍ട്ട്
* രാജ്യത്തെ ഏറ്റവും ആഴംകൂടിയ മദര്‍ പോര്‍ട്ട്
* രാജ്യാന്തര കപ്പല്‍ പാതയുടെ (കേവലം പത്ത് നോട്ടിക്കല്‍ മൈല്‍ മാത്രം) ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന മദര്‍ തുറമുഖം
* ഡ്രഡ്ജിംഗ് ആവശ്യമില്ലാതെ തന്നെ ആഴം നിലനിര്‍ത്താന്‍ കഴിയുന്ന തുറമുഖം
* തുടക്കത്തില്‍ തന്നെ പത്ത് ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി
* രാജ്യത്തെ ഏറ്റവും വലിയ ഷിപ്പ് ടു ഷോര്‍ ക്രെയിനുകള്‍ ഉള്ള തുറമുഖം
* കടലിനു അടിയിലും മുകളിലുമായി ആകെ 27.5 മീറ്റര്‍ ഉയരമുള്ള തുറമുഖം.
* ഫുള്ളി ഓട്ടോമേറ്റഡ് ആയ 23 ക്രെയിനുകള്‍ ഉള്ള തുറമുഖം
 
തുറമുഖത്തു നിന്നുള്ള ചരക്കു നീക്കം റോഡ് മാര്‍ഗം ആയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള വ്യവസായങ്ങള്‍ വളരുകയുള്ളു എന്നും വ്യവസായ ഇടനാഴികള്‍ ഉണ്ടാകുകയുള്ളൂ എന്നും അങ്ങനെ ചെറുതും വലുതുമായ അനേകം വ്യവസായ യൂണിറ്റുകളും കാര്‍ഗോ, ഓട്ടോമൊബൈല്‍ കമ്പനിക തുടങ്ങിയവയും എത്തുകയുള്ളൂ എന്നാണ് വകുപ്പ് മന്ത്രി വാസവന്‍ തന്നെ പറഞ്ഞത്. അതിനാല്‍ അസാധാരണ വേഗതയില്‍ മതിയായ റോഡ് റെയില്‍ ഗതാഗത സൗകര്യങ്ങള്‍ ഉടന്‍ തന്നെ ഒരുക്കേണ്ടതുണ്ട്,
 
ഇത് കൂടാതെ ഇവിടെ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യം ഉണ്ടായാല്‍ തലസ്ഥാന നഗരിയിലെ പാങ്ങോട്ടുള്ള സൈനിക ആസ്ഥാനത്ത് നിന്ന് സേനയ്ക്ക് ഇവിടേക്ക് ഏതാണ് പ്രത്യേക പാത തന്നെ വേണ്ടിവരും എന്നാണ് ആവശ്യം ഉയരുന്നത്. ചരക്ക് ഗതാഗതത്തിന് ആക്കം കൂട്ടണമെങ്കില്‍ തുറമുഖത്തേക്കുള്ള റയില്‍വേ ലൈന്‍ എത്രയും പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കേണ്ടിവരും. കൂട്ടത്തില്‍ ഇവിടെ നിന്ന് നാവായിക്കുളം വരെ വിഭാവനം ചെയ്തിരിക്കുന്ന റിംഗ് റോഡും ഉടന്‍ പണി തുടങ്ങി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍