ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോള്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അവധിക്കുള്ള അപേക്ഷ വിന്‍സന്‍ എം പോള്‍ ഇന്നു തന്നെ നല്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 30 വരെയാണ് വിന്‍സന്‍ എം പോളിന്റെ ഔദ്യോഗിക കാലാവധി. നിലവിലെ സാഹചര്യത്തില്‍ കാലാവധി കഴിയുന്ന സമയം വരെ അവധിയില്‍ പ്രവേശിക്കാന്‍ ആയിരിക്കും ഡയറക്‌ടര്‍ തയ്യാറാകുക എന്നും റിപ്പോര്‍ട്ട് ഉണ്ട്.
ധനമന്ത്രി കെ എം മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിജിലന്‍സ് ഡയറക്‌ടര്‍ നിര്‍ദ്ദേശം നല്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മാണിക്ക് അനുകൂലമായ ഈ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് വിധിക്കുകയായിരുന്നു.
മാണിക്കെതിരായ ബാർകോഴക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് ആണ് വിജിലൻസ് പ്രത്യേക കോടതി ഇന്ന് തള്ളിയത്. കേസിൽ തുടരന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച കോടതി നിലവിലെ വിജിലന്‍സ് റിപ്പോര്‍ട്ട് മരിവിപ്പിക്കുകയും ചെയ്‌തു. ജഡ്‌ജി ജോൺ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്.