അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടികള്‍ക്കെതിരെ ഫെഫ്കയുടെ പ്രതിജ്ഞയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍. സ്വന്തം അഭിപ്രായം തുറഞ്ഞു പറഞ്ഞതിന്റെ പേരില്‍ തങ്ങളാല്‍ ക്രൂശിക്കപ്പെട്ട മഹാനടന്‍ തിലകന്റെ ആത്മാവിനോടെങ്കിലും മാപ്പു ചോദിച്ചിട്ടു വേണമായിരുന്നു "ഫെഫ്ക" കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കാന്‍ ഇറങ്ങേണ്ടിയിരുന്നതെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു .
സംവിധായകന് കമല്‍, എം ടിവാസുദേവന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള ബി ജെ പി നീക്കത്തിലും. മോഹൻലാലിന് നേരെയുണ്ടായ വിമർശനങ്ങൾക്കും പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രതിജ്ഞയെടുത്തിരുന്നു.
തിലകന്‍ ഫെഫ്കയെ മാഫിയാ സംഘടനയെന്ന് വിളിച്ചതിന്റെ പേരിലായിരുന്നു വിലക്ക്. പിന്നീട് താരസംഘടനയായ അമ്മയും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിലക്ക് ഏറ്റെടുത്തു. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെ ഉള്ളവരും ഇടപെട്ടതിന് പിന്നാലെ 2011ലാണ് വിലക്ക് നീക്കിയത്. തുടര്‍ന്ന് രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെ തിലകന്‍ അഭിനയരംഗത്ത് വീണ്ടും സജീവമായെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല.