എംഡിഎംകെ നേതാവ് വൈക്കോ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ് ഹൌസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇടുക്കിയിലെ ന്യൂട്രിനോ പരീക്ഷണത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ തേടിയാണ് വൈക്കോ എത്തിയത്.
നേരത്തെ വിഷയത്തില്‍ പിന്തുണ തേടി വൈക്കോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരേയും വൈക്കോ കണ്ടിരുന്നു. ഇക്കാര്യത്തില്‍ വൈക്കോയുടെ നിലപാടിനെ അനുകൂലിക്കുന്നുവെന്നും ഇക്കാര്യത്തില്‍ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.