മറിച്ചുവില്‍ക്കാന്‍ സൂക്ഷിച്ച റേഷനരി വിജിലന്‍സ്‌ പിടിച്ചു

Webdunia
വ്യാഴം, 15 മെയ് 2014 (12:56 IST)
മറിച്ചു വിക്കാനായി അനധികൃതമായി സ്വകാര്യമായി സൂക്ഷിച്ച റേഷനരി വിജിലന്‍സ് പിടിച്ചെടുത്തു. കാട്ടാക്കട പൂവച്ചലിലെ സ്വകാര്യ ഗോഡൗണില്‍ നിന്നാണ് 1600 ചാക്ക്‌ റേഷന്‍ അരിയും 74 ചാക്ക്‌ ഗോതമ്പും വിജിലന്‍സ് പിടിച്ചെടുത്തത്.

നേമത്തുനിന്നും ഒരു ലോഡ്‌ ഗോതമ്പ്‌ വരുന്നതായി വിവരം ലഭിച്ചതു അനുസരിച്ച്‌ വിജിലന്‍സ്‌ സംഘം നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ്‌ ഈ അനധിക്യതശേഖരം കണ്ടെത്തിയത്‌. പൂവച്ചലില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് ഈ ഗോഡൌണ്‍ നില്‍ക്കുന്നത്.

എഫ്സിഐ ഗോഡൗണില്‍ നിന്നുള്ള അരി ഇവിടെ എത്തിച്ച്‌ കളറും മറ്റും കലര്‍ത്തി ബ്രാന്‍ഡഡ്‌ ചാക്കുകളില്‍ നിറച്ചാണ്‌ വില്‍പ്പന. വിവിധ ബ്രാന്‍ഡുകള്‍ രേഖപ്പെടുത്തിയ 400 ഓളം ചാക്കുകളും പോലീസ്‌ കണ്ടെത്തി. പോലീസ്‌ റെയിഡിനെത്തിയപ്പോള്‍ ഗോഡൗണിലുണ്ടായിരുന്ന പണിക്കാര്‍ ഓടിപ്പോയി.