അന്വേഷണവുമായി സഹകരിക്കും, സത്യം പുറത്തുകൊണ്ടുവരും: വിജയ്ബാബു

Webdunia
ബുധന്‍, 1 ജൂണ്‍ 2022 (12:29 IST)
നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് നടനും നിർമാതാവുമായ വിജയ്ബാബു. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
 
ഞാൻ ഇന്നെത്തുമെന്ന് പറഞ്ഞിരുന്നു, വന്നു. ബഹുമാനപ്പെട്ട കോടതിയിൽ എനിക്ക് പൂർണമായ വിശ്വാസമുണ്ട്. പോലീസുമായി അന്വേഷത്തിൽ സഹകരിക്കും.സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പം നിന്ന എല്ലാവര്ക്കും നന്ദി. വിജയ്ബാബു പ്രതികരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വിജയ്ബാബു എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article