മുൻ മന്ത്രി കെ ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലൻസിന്റെ റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് വിജിലൻസിന്റെ റിപ്പോർട്ട്. കെ ബാബു മന്ത്രിയായിരുന്ന കാലയളവിൽ സെക്രട്ടറിയായിരുന്ന നന്ദകുമാർ പഥവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി.
കെ ബാബു നന്ദകുമാറിന് കാർ സമ്മാനമായി നൽകിയതായും വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സമ്മാനം ഏത് സാഹചര്യത്തിലാണ് നൽകിയത് എന്നത് സംബന്ധിച്ച വിവരം വിജിലൻസ് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.
അതേ സമയം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബാബുവിനെതിരെയുള്ള വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന കാലഘട്ടത്തിലാണ് ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാതനത്തിന് കേസെടുക്കുന്നത്. വരുമാനത്തേക്കാൾ 45 ശതമാനം അധികം കെ ബാബു സ്വത്ത് സമ്പാതിച്ചതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.