തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് സംഭവം നടന്നത്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ജോയിയെ കാറിലെത്തിയ മൂന്നാംഗ സംഘം വെട്ടുകയായിരുന്നു. 42കാരനായ ജോയി വെട്ടേറ്റ് അരമണിക്കൂറിലധികം റോഡില്‍ കിടക്കുകയും പിന്നീട് പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിക്കുകയുമായിരുന്നു.