വെള്ളാപ്പള്ളി നടേശൻ ബിജെപിയുടെ അടിമയായെന്ന് ഇപി ജയരാജൻ

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (17:04 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപിയുടെ അടിമയായെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സംസ്ഥാനത്തെ പിന്നോക്ക ജനവിഭാഗങ്ങളെ ബിജെപിയുടെ കാൽകീഴിലെത്തിക്കാനാണ് വെള്ളപ്പള്ളി നടേശന്റെ ശ്രമം.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിക്കാതെ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറാകണമെന്നും ജയരാജൻ പറഞ്ഞു.