കോഴിക്കോട് വാഹന പരിശോധന: പിഴയിനത്തിൽ 429500 ലഭിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 27 ഫെബ്രുവരി 2023 (18:47 IST)
കോസിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ പിഴ ഇനത്തിൽ 429500 രൂപ വസൂലാക്കി. ഓടാകെ 48 വാഹനങ്ങൾക്കെതിരെയാണ് നടപടി എടുത്തത്.

വിവിധ വകുപ്പുകളുമായാണ് മോട്ടോർ വാഹന വകുപ്പ് സഹകരിച്ചു പരിശോധന നടത്തിയത്. ജിയോളജി, റവന്യൂ വിഭാഗം എന്നിവയുടെ സഹകരണത്തോടെ മുക്കം, താമരശേരി, തൊട്ടിൽപ്പാലം, പയ്യോളി മേഖലകളിലായിരുന്നു വാഹന പരിശോധന. എം.വി.ഐ മാരായ കെ.സുധീഷ്, പ്രജീഷ്, എം.സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘമായിരുന്നു പരിശോധന നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article