ബസും കാറും കൂട്ടിയിച്ച്‌ ദമ്പതികൾ മരിച്ചു

ഞായര്‍, 16 ഏപ്രില്‍ 2023 (14:16 IST)
തൃശൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു പോയ സംഘത്തിന്റെ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു കാറിലുണ്ടായിരുന്ന വൃദ്ധ ദമ്പതികൾ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു തളിക്കുളത്ത് അപകടമുണ്ടായത്.
 
കാറിൽ ഉണ്ടായിരുന്ന പറവൂർ സ്വദേശികളായ പത്മനാഭൻ (80), ഭാര്യ പാറുക്കുട്ടി (78) എന്നിവരാണ് മരിച്ചത്. കാറിൽ എട്ടംഗ കുടുംബമായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റ ആറു പേരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പണി നടക്കുന്ന ഇവിടെ ഇരു വാഹനങ്ങളും നേർക്ക് നേരാണ് കൂട്ടിമുട്ടിയത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍