സംസ്ഥാനത്ത് ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യമന്ത്രി

ചൊവ്വ, 1 ഫെബ്രുവരി 2022 (17:54 IST)
കേരളത്തിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പ്രവാസികളെ ക്വാറന്റീനിൽ നിന്നും ഒഴിവാക്കി.ഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീന്‍ വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഏഴ് ദിവസം ക്വാറന്റീൻ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന മതിയാവും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.
 
അതേസമയം ചികിത്സ നല്‍കാതെ രോ​ഗികളെ മടക്കി അയക്കരുതെന്നും മന്ത്രി പറഞ്ഞു. പോസിറ്റിവ് ആയ രോഗികൾക്കും ഡയാലിസിസ് പോലുള്ള ചികിത്സ മുടക്കരുത്. കിടത്തി ചികിത്സയ്ക്ക് വരുന്നവരിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കിടത്തി കൊവിഡ് ടെസ്റ്റ് മതി. സ്പെഷ്യാലിറ്റി വിഭാ​ഗമെങ്കില്‍ കൊവിഡ് രോ​ഗികള്‍ക്ക് പ്രത്യേക സ്ഥലം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍