യുവാക്കള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും അശ്ലീല വീഡിയോയും ഫോട്ടോയും പകര്‍ത്തി നല്‍കിവന്ന മൊബൈല്‍ ഷോപ്പ് ഉടമയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് കണ്ണയംകോട് ശ്രീകൃഷ്ണ വിലാസത്തില്‍ സതീഷ് കുമാര്‍ എന്ന 32 കാരനാണ് പൊലീസ് വലയിലായത്.
വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനടുത്ത് ആറ്റിങ്ങല്‍ റോഡില്‍ മൊബൈല്‍ ഫോണ്‍ ഷോറൂം നടത്തുകയാണിയാള്‍. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച സി.പി.യു, മോണിറ്റര്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ആന്റി പൈറസി സെല്ലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വെഞ്ഞാറമൂട് സി.ഐ റിയാസ് രാജ, ഗ്രേഡ് എസ്.ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്.