തുറന്ന പോരിലേക്ക് ! ഗവര്‍ണര്‍ക്കെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (12:19 IST)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നിയമനടപടിക്ക്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഒന്‍പത് വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 
 
ചാന്‍സലറുടെ നിര്‍ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രത്യേക സിറ്റിങ്ങിലൂടെ ഹര്‍ജി ഇന്ന് വൈകിട്ട് നാല് മണിക്ക് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുക. വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article