വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തും. പ്രാഥമികാന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മീഷണർ ഹേമേന്ദ്രനാഥ് നിർദേശം നൽകി. സ്പെഷൽ ബ്രാഞ്ച് എസ്പി ബാബുരാജ് ആണ് അന്വേഷണം നടത്തുക.
യൂത്ത് കോൺഗ്രസും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. ഇന്ത്യൻ ശിക്ഷാ നിയമം 228 എ ഉപവകുപ്പ് പ്രകാരം മാനഭംഗത്തിനിരയായ യുവതിയുടെയുടെ പേര് വെളിപ്പെടുത്തുന്നതു രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്‌റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാനും കഴിയില്ല.
ബുധനാഴ്ച, കേസിൽ ആരോപണ വിധേയരായ രണ്ടു പാർട്ടി അംഗങ്ങളെ സസ്പെൻഡ് ചെയ്ത വിവരം അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു രാധാകൃഷ്ണന്‍ ഇരകളുടെ പേര് വിശദീകരിച്ചത്. ആരോപണം കെട്ടിച്ചമച്ചതാകാമെന്ന് പറയുന്നതിനിടെയാണ് അദ്ദേഹം യുവതിയുടെയും ഭര്‍ത്താവിന്റെയും പേര് പരാമര്‍ശിച്ചത്.
പേരുകള്‍ പറയേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജയന്തന്‍റെ പേര് എപ്പോഴും പറയാം, അവരുടെ പറയാന്‍ പറ്റില്ല; അത് ശരിയല്ല എന്ന് രാധാകൃഷ്ണൻ വിശദീകരിക്കുകയായിരുന്നു.