പാമോലിന്‍ കേസ്: ഉമ്മന്‍ ചാണ്ടിക്ക് രക്ഷപെടുവാന്‍ കഴിയില്ലെന്ന് വി എസ്
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രക്ഷപെടുവാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍. ഉചിതമായ സമയത്ത് താന്‍ വിചാരണ കോടതിയില്‍ തെളിവുകള്‍ നല്‍കുമെന്നും വി എസ് വ്യക്തമാക്കി.
പാമോയില്‍ കേസില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വി എസിന്റെ പ്രതികരണം.