ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ വിഎസ് പങ്കെടുക്കില്ല

Webdunia
ശനി, 31 ജനുവരി 2015 (14:03 IST)
ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഉദ്ഘാടനത്തിന്റെ പത്രപരസ്യത്തില്‍ നിന്നും വിഎസിനെ ഒഴിവാക്കിയിരുന്നു. ഔദ്യോഗികമായി ക്ഷണം ലഭിക്കാത്തതിനാല്‍ വി എസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.

പ്രതിപക്ഷനേതാവിനെ അവഗണിച്ചെന്ന് വിഎസ് ശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. മേയറുടെ  പേര് അച്ചടിച്ചത് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയും ഗെയിംസ് നടത്തിപ്പുകാരും നടത്തിയ ഗൂഢാലോചനയാണിതിനു പിന്നിലെന്ന് കാണിച്ച് വി ശിവന്‍കുട്ടി എംഎല്‍എ പത്രക്കുറിപ്പിറക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.