മടിശീലയില്‍ കനമില്ലാത്തവര്‍ക്ക് സുപ്രീംകോടതിയില്‍നിന്നും നീതി ലഭിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ജുഡീഷ്യല്‍ കമ്മീഷന് ബില്ലിനോട് ജഡ്ജിമാര്‍ നിഷേധ നിലപാട് സ്വീകരിക്കുന്നതായും വിഎസ് ആലപ്പുഴയില്‍ ആരോപിച്ചു. ജഡ്ജിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് വി എസ് ഉന്നയിച്ചത്.
കോടികള്‍ കോഴയായി വാങ്ങുന്നവര്‍ വരെ ന്യായാധിപ സംഘത്തിലുണ്ട്. കുറുംതോട്ടിക്ക് തന്നെ വാതം വന്നാല്‍ എന്തു ചെയ്യുമെന്ന സ്ഥിതിയാണ് നിലവില്‍ ഉളളതെന്നും വിഎസ് പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.