വിഎസിനെ പിന്തുണച്ച് ബംഗാള്‍ ഘടകം രംഗത്ത്

Webdunia
ഞായര്‍, 22 ഫെബ്രുവരി 2015 (16:37 IST)
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദനെ പിന്തുണച്ച് സിപിഎം ബംഗാള്‍ ഘടകം രംഗത്ത്. വിഎസിനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം റദ്ദാക്കണമെന്ന് ബംഗാള്‍ നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടിനും സീതാറാം യെച്ചൂരിക്കും ബംഗാള്‍ ഘടകത്തിന്റെ അതേ അഭിപ്രായം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. പിബിയുടെ സമ്പൂര്‍ണയോഗം ചേരാതെ ഈ നിലപാട് പരിഗണിക്കാനാകില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. വിഎസിനായി മുതിര്‍ന്ന സിപിഎം നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരും കേന്ദ്ര നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.