കേരള ഹൌസ് റെയ്ഡ് സ്വാഭാവികമെന്ന് വി മുരളീധരന്‍

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (16:56 IST)
ഡല്‍ഹി കേരള ഹൌസില്‍ പൊലീസ് പരിശോധന നടത്തിയത് സ്വാഭാവികമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. കേരള ഹൌസിന് ഡല്‍ഹിയിലെ നിയമമാണ്. വിഷയത്തില്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.