കതിരൂര്‍ മനോജ് വധം: നീതി നടപ്പാക്കാന്‍ നിമിഷത്തെ നിര്‍ദ്ദേശം മതിയെന്ന് വി മുരളീധരന്‍

Webdunia
ശനി, 13 സെപ്‌റ്റംബര്‍ 2014 (13:28 IST)
കതിരൂരില്‍ മനോജിനെ വധിച്ച സംഭവത്തില്‍ നീതി നടപ്പാക്കാന്‍ ഒരു നിമിഷത്തെ നിര്‍ദ്ദേശം മതിയെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്‍റ്​ വി.മുരളീധരന്‍. തലശേരിയില്‍ ബിജെപിയുടെ ജനശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പാര്‍ട്ടിയുടെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. ആത്മസംയമനം വലിച്ചെറിഞ്ഞ് നീതി നടപ്പാക്കാന്‍ ഒരു നിമിഷത്തെ നിര്‍ദ്ദേശം മതി മുരളീധരന്‍ പറഞ്ഞു.

ബിജെപി നേതൃത്വം ആസുത്രണം ചെയ്യുന്ന ആക്രമണമാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് ഇതോടെ വ്യക്തമായതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മുരളീധരന്റെ പ്രസ്താവനയെപ്പറ്റി പ്രതികരിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.