പൊതുമരാമത്തുവകുപ്പിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അഴിമതി സംബന്ധിച്ച് പൊതുമരാമത്തു മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ ലോകായുക്ത കേസില്‍ കേരളാ ഗവ:കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷനും കക്ഷി ചേരും. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി ആലപ്പുഴയില്‍ പറഞ്ഞു.