മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ടെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ വി ഡി സതീശന്‍. ഇനി മത്സരിക്കില്ലെന്നാണ് സുധീരന്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടാവാം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. എന്നാല്‍ താന്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും സതീശന്‍ വ്യക്തമാക്കി.
സുധീരന്റെ പരാമര്‍ശത്തിനെതിരെ നിരവധി കക്ഷി നേതാക്കള്‍ രംഗത്തെത്തി. മദ്യവര്‍ജനമല്ല, മദ്യനിരോധനമാണ് കോണ്‍ഗ്രസിന്റെ നയമെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു. മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ട. തെരഞ്ഞെടുപ്പില്‍ മദ്യകച്ചവടക്കാരില്‍നിന്നും പണം സ്വീകരിക്കരുത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉചിതമായ വേദിയില്‍ വച്ച് നടത്തുമെന്നും സുധീരന്‍ പറഞ്ഞു.